കൊടകര : ജനസാന്ദ്രതയിൽ ജില്ലയിൽ മുന്നിൽ നില്ക്കുന്ന കൊടകര ഗ്രാമ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയർത്തണം എന്ന് എസ്.എൻ.ഡി.പി കൊടകര യുനിയൻ കൌണ്‍സിൽ യോഗം സർക്കാരിനോടാവശ്യപ്പെട്ടു. സമീപ പഞ്ചായത്തുകളായ മറ്റത്തുരിലെ നാലു വാർഡുകളും ആളൂർ, പറപ്പൂക്കര, കോടശ്ശേരി പഞ്ചായത്തുകളിലെ രണ്ടു വാർഡുകളും കൊടകരയോട് കൂട്ടിച്ചേർത്താൽ പുതിയ മുനിസിപ്പാലിറ്റി രൂപവത്കരിക്കാൻ ആവുമെന്നു യോഗം ചൂണ്ടിക്കാട്ടി. വിസ്തൃതമായ മറ്റത്തൂർ പഞ്ചായത്ത് വിഭജിച്ച് പുതിയ പഞ്ചായത്ത് രൂപവത്കരിക്കുന്നതു വഴി ഉണ്ടാകുന്ന സാബതികഭാരം കൊടകര പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കുന്നതുവഴി ഒഴിവാക്കാനാകും. യുനിയൻ പ്രസിഡണ്ട് ഗോപി കുണ്ടാനി അധ്യക്ഷതവഹിച്ചു . സെക്രട്ടറി കെ.ആർ രാമകൃഷ്ണൻ ഡയറക്ടർമാരായ എ.ബി ചക്രപാണി, കെ.ആർ ദിനേശൻ, മോഹനൻ, സി.കെ മോഹൻദാസ് എന്നിവർ സംസാരിച്ചു.