തെശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ സമാപിച്ചു. ബുധനാഴ്ച രാവിലെ നടന്ന ആറാട്ടോടെയാണ് ഏഴു ദിവസത്തെ ചടങ്ങുകൾ സമാപിച്ചത്. ആറാട്ടിന്ശേഷം പ്രസാദ ഊട്ടും ഉണ്ടായിരുന്നു..
ഏഴു ദിവസത്തെ ഉത്സവത്തിൽ ആചാര്യവരണം, സർവഐശ്വര്യ പൂജ, വിളക്കുമാടം സമർപ്പണം, പൊങ്ങാല, കളഭാഭിഷേകം, കളമെഴുത്ത് പാട്ട്, സമ്പൂർണ നാരായണീയ പാരായണം, ഉത്സവബലി, വിവിധ കലാപരിപാടികൾ, പള്ളിവേട്ട , പഞ്ചവാദ്യം, മേളം, എന്നിവ ഉണ്ടായിരുന്നു..
സമഗ്ര കൃഷിവികസന പദ്ധിതി(ഹരിതവിവേകം), സമ്പൂർണ്ണ ശുചിത്വഗ്രാമ പദ്ധിതി, സാധു വൃദ്ധ ജന സഹായനിധി, സേവനിധി(മാനവ സേവ മാധവ സേവ), നടപ്പുര ശിലാസ്ഥാപനം എന്നിവയുടെ ഉൽഘാടനം ഉത്സവതിണ്ടേ വിവിധ ദിവസങ്ങളിൽ നടന്നു.[divider]