വാസുപുരം : തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് നിയോജക മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും നാളെ ഹർത്താൽ.പുതുക്കാട് വാസുപുരം ബൂത്ത് സെക്രട്ടറി അഭിലാഷ് ആണ് മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പ്രദേശത്ത് നിലനിന്ന രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അഭിലാഷിന് ഒപ്പമുണ്ടായിരുന്ന സതീഷ് എന്നയാളെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അഭിലാഷിനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമിസംഘത്തിലെ രണ്ട് പേരെ സംഭവസ്ഥലത്തുവെച്ചു തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. സാന്റോ, ജിത്തു എന്നിവരെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നതോടെ ആക്രമണത്തിന്റെ ചിത്രം വ്യക്തമാകും. അഭിലാഷിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.