കൊടകര: ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പ്രദേശവാസികളായ ഷാന്റോ, ജിത്തു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് സി.ഐ. സുന്ദരന്‍ പറഞ്ഞു. രാഷ്ട്രീയ പകപ്പോക്കലാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പോലീസ് സൂചിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് പുതുക്കാട് നിയോജകമണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബി.ജെ.പി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.