കൊടകര : വാസുപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകന്‍ അഭിലാഷിനെ (32) കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതി വാസുപുരം പുളിനാട് സന്ദീപിനെ (22) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുശേഷം കൊല്ലത്തേക്ക് മുങ്ങിയ പ്രതി ഇന്നലെ ഉച്ചയോടെ പുതുക്കാട് ജംങ്ഷനില്‍ എത്തിയപ്പോഴാണ് അറസ്റ്റ്.
ഈ കേസിലെ മറ്റ് അഞ്ചു പ്രതികളായ ജിത്തു, ഷാന്റൊ എന്നിവരെ സംഭവ ദിവസവും ഡെന്നീസ്, ശിവദാസന്‍, രാജന്‍ എന്നവരെ ഞായറാഴ്ചയും അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരാണ്. തിരുവോണനാളിലാണ് അഭിലാഷ് കൊല്ലപ്പെട്ടത്. കൊടകര സി.ഐ. സി. സുന്ദരത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.