കൊടകര: വാസുപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷ് (32) കൊല്ലപ്പെട്ട കേസില്‍ ഏഴാം പ്രതി വാസുപുരം പള്ളത്തേരി ദിനേശനെ (32) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. വാസുപുരം ജംക്ഷനില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
കൊലപാതകത്തിന് ശേഷം പ്രതി ദിനേശന്‍ മറ്റു പ്രതികളെ രക്ഷിക്കാന്‍ ഉപയോഗിച്ച കാറും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ കേസിലെ ഒന്നാം പ്രതി വാസുപുരം ഷാന്റോ, രണ്ടാം പ്രതി വാസുപുരം ജിത്തു എന്നിവരെ തെളിവെടുപ്പിനായി വാസുപുരത്തേക്ക് കൊണ്ടുവന്നു.
അഭിലാഷിനെ വധിക്കാന്‍ ഉപയോഗിച്ച രണ്ടു വാള് വാസുപുരത്തെ ജാതിത്തോട്ടത്തില്‍നിന്നു പൊലീസ് കണ്ടെടുത്തു. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികള്‍ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടാവുമെന്ന് അന്വേഷണച്ചുമതല വഹിക്കുന്ന കൊടകര സിഐ സി. സുന്ദരന്‍ പറഞ്ഞു.