കൊരേച്ചാല്‍: എസ്.എന്‍.ഡി.പി.കൊരേച്ചാല്‍ വെസ്റ്റ് 3877 ആം നമ്പര്‍ ശാഖയില്‍ പൊതുയോഗം ചേര്‍ന്ന് സി.പി.എമ്മിന്റെ ഗുരുദേവ നിന്ദക്കെതിരെ ശക്തമായി പ്രതിക്ഷേധിച്ചു പ്രസിഡണ്ട് സിന്ധുമനോജ് അദ്ധ്യക്ഷത വഹിച്ചു.യൂണിയന്‍ പ്രസിഡണ്ട് സുന്ദരന്‍ മൂത്തമ്പാടന്‍,യൂണിയന്‍ കൌണ്‍സിലര്‍ ഡോ: എ.കെ.പ്രദീപ്കുമാര്‍, എ.വി.സദാനന്ദന്‍, പി.പി.രജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെമ്പുചിറ: എസ.എന്‍.ഡി.പി.യോഗം കൊരേച്ചാല്‍ ഈസ്റ്റ്, ചെട്ടിച്ചാല്‍, നൂലുവള്ളി ഈസ്റ്റ്, നൂലുവള്ളി വെസ്റ്റ് ശാഖകളുടെ സംയുക്താഭിമുഖ്യത്തില്‍ ചെമ്പുചിറയില്‍ പ്രതിക്ഷേധ പ്രകടനം നടത്തി. യൂണിയന്‍ കൌണ്‍സിലര്‍ സത്യന്‍ പള്ളാടന്‍,ശാഖാ ഭാരവാഹികളായ തിലകന്‍ പാറക്കല്‍, ദിവാകരന്‍ കുറ്റിലിക്കാടന്‍, മണി മുണ്ടക്കല്‍, തിലകരാജ് ചിന്നങ്ങത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.