മറ്റത്തൂര്‍ : ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ പ്രവാസി അസോസിയേഷനും ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മറ്റത്തൂര്‍ സര്‍വ്വീസ് റോവര്‍ ക്രൂവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിര്‍ണയക്യാമ്പും ബോധവല്‍ക്കരണ സെമിനാറും സെപ്റ്റംബര്‍ 12, 13 തിയതികളില്‍ മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹകരണത്തോടെ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ രാവിലെ 6.30 മുതല്‍ 9 വരെയാണ് പരിശോധന നടത്തുക. ഒരാള്‍ക്ക് ആയിരം രൂപയോളം ചെലവുവരുന്ന രോഗനിര്‍ണ്ണയ പരിശോധന തികച്ചും സൗജന്യമായി ക്യാമ്പില്‍ ചെയ്തുകൊടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് സൗജന്യ പരിശോധയും രോഗനിര്‍ണ്ണയവും ലഭ്യമാക്കുന്നത്.
ക്യാമ്പില്‍ പരിശോധനക്കെ എത്തുന്നവര്‍ തലേന്നു രാത്രി 9 മുതല്‍ ഭക്ഷണം ഒഴിവാക്കണം. സെപ്റ്റംബര്‍ 12ന് രാവിലെ 6.30 മുതല്‍ 9 വരെ 150 പേരേയും സെപ്റ്റംബര്‍ 13ന് രാവിലെ 6.30 മുതല്‍ 9 വരെ 150 പേരേയും രോഗനിര്‍ണയ പരിശോധന നടത്തുന്നവിധത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 13ന് ഉച്ചകഴിഞ്ഞ് 2ന് ആരോഗ്യ സംരക്ഷണവും ജീവിതശൈലി രോഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടക്കും.
സമാപനയോഗം പ്രൊഫ.സി.രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ രോഗപരിശോധന നടത്താനാഗ്രഹിക്കുന്നവര്‍ 9946463449 , 9746977622 , 8086325456 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മറ്റത്തൂര്‍ പ്രവാസി അസോയിയേഷന്‍ പ്രസിഡന്റ് സുഗതന്‍ തണ്ടാശേരി, സെക്രട്ടറി സി.ചന്ദ്രബാബു, മുന്‍ കോ ഓഡിനേറ്റര്‍ ശിവന്‍ മാങ്കുറ്റിപ്പാടം , മറ്റത്തൂര്‍ സര്‍വ്വീസ് റോവര്‍ സ്‌കൗട്ട്‌സ് ഗ്രൂപ്പ് ലീഡര്‍ കെ.ഡി.ജയപ്രകാശന്‍ എന്നിവര്‍ അറിയിച്ചു.