കൊടകര : വാസുപുരം വീട്ടിച്ചോടില്‍ കാറും സ്വകാര്യബസ്സും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. കൊടകര കനകമല തേശ്ശേരി എടച്ചാലില്‍ രവിയുടെ മകന്‍ ഷാബു(42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. വാസുപുരത്തെ ഇളയസഹോദരിയുടെ വീട്ടില്‍ നിന്നും തേശ്ശേരിയിലെ വീട്ടിലേക്കു വരികയായിരുന്ന സാബുവിന്റെ കാറും ഇരിങ്ങാലക്കുടയില്‍നിന്നും വെള്ളിക്കുളങ്ങരയിലേക്കു വരികായായിരുന്നു പി.ജി ട്രാവല്‍സ് എന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.
അപകടസ്ഥലത്തുവച്ചുതന്നെ സാബു മരിച്ചു. സാബുവിന്റെ കണ്ണുകൾ ദാനം ചെയ്തു . കാറില്‍ കൂടെയുണ്ടായിരുന്ന സാബുവിന്റെ മക്കളായ അതുല്യ, അനുശ്രീ എന്നിവര്‍ക്കും സഹോദരി ഷാന്റിക്കും പരിക്കേറ്റു. ഇവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. അപകടത്തില്‍പെട്ട കാറില്‍കുടുങ്ങിയവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.