കൊടകര : തിരുവോണനാളില്‍ കൊടകര വാസുപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ക്കൂടി അറസ്‌ററില്‍. വാസുപുരം പുത്തന്‍വീട്ടില്‍ രാജന്റെ മകന്‍ റിഷി(22) ആണ് പിടിയിലായത്. കേസിലെ പതിനൊന്നാം പ്രതിയായ ഇയാളെ ആറ്റിങ്ങലില്‍നിന്നാണ്‌കൊടകര സി.ഐ സി.സുന്ദരന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം അറസ്റ്റുചെയത്. കൊലപാതകത്തിനുശേഷം നാടുവിട്ട് ആറ്റിങ്ങലിലെത്തി ഒരു കടയില്‍ ജോലിക്കുനില്‍കുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.