ചുങ്കാല്‍ : മറ്റത്തൂര്‍ പഞ്ചായത്തിലെ ചുങ്കാല്‍ പ്രദേശത്ത് കുട്ടിമോഷ്ടാക്കള്‍ പെരുകുന്നു. 27.08.2015 ഉത്രാടദിവസം മുനമ്പത്തുക്കാരന് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നിന്ന് 15,000/- രൂപ മോഷണം നടന്നിരുന്നു. പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ അന്വേഷണം എത്തിനിന്നത് 15 വയസ്സിന് താഴെയുള്ള കുട്ടികളിലാണ്. സമാനമായ പല മോഷണങ്ങളും നാട്ടില്‍ നടക്കുന്നുണ്ട്.
ചെറിയ തുകയാണ് മോഷണം പോകുന്നത് എന്നതിനാല്‍ ആരും പരാതിയായി പോകാറില്ല. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന മുതിര്‍ന്നവര്‍ ഉള്‍പ്പെടുന്ന വലിയ സംഘം ഇപ്പോള്‍ നാട്ടില്‍ സജീവമാണ്. കുട്ടികള്‍ കേസ്സില്‍പ്പെട്ടാലും ബാലനിയമ പ്രകാരം ഇവര്‍ക്ക് ശിക്ഷ ലഭിക്കാറില്ല.
ഇത്തരത്തില്‍ മോഷ്ടാക്കള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും, പോലീസ് വേണ്ടത്ര നിയമനടപടികള്‍ എടുത്ത് ഇവരെ നിയന്ത്രിക്കണമെന്നും എ.ഐ.വൈ.എഫ് അവിട്ടപ്പിള്ളി, ചുങ്കാല്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി കെ.പി. അജിത്ത്, എന്‍.വി. വിഷ്ണു, പി.ആര്‍. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.