കോടാലി : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയനിലെ മറ്റത്തൂര്‍ മേഖല ശാഖകളുടെ ആഭിമുഖ്യത്തില്‍ കോടാലി ഗവ. ആസ്പത്രിയിലെ ഡോക്ടര്‍ ഇല്ലാത്ത അവസ്ഥക്കെതിരെ കോടാലി മേഖലയിലെ വിവിധ ശാഖകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് ആല്‍ത്തറ ജംഗ്ഷനില്‍ നിന്നും പ്രകടനമായി ആശുപത്രി പടിക്കലേക്ക് ധര്‍ണ്ണ നടത്തി.
ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുക, ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌കൊണ്ടാണ് ധര്‍ണ്ണ. ധര്‍ണ്ണ യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ മൂത്തമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.
യൂണിയന്‍ ഭാരവാഹികളായ ഇ.ആര്‍. വിനയന്‍, പി.കെ. സുഗതന്‍, വനിതാസംഘം കമ്മിറ്റിമെമ്പര്‍ ഷീല വിപിനചന്ദ്രന്‍, ഇ.കെ. ശശി, മനോഹരന്‍ കൊല്ലാട്ടില്‍, വിവിധ ശാഖ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.