Breaking News

ബാറ്ററി സങ്കേതത്തില്‍ വന്‍കുതിപ്പ്; 30 മടങ്ങ് കരുത്തേറും

വലിപ്പം പത്തിലൊന്നായി ചുരുങ്ങും; ബാറ്ററി റീചാര്‍ജിങ് ആയിരം മടങ്ങ് വേഗത്തിലാകും.കഴിഞ്ഞ പതിറ്റാണ്ടിനിടെ ബാറ്ററിയുടെ കാര്യത്തില്‍ ഏറെ മെച്ചപ്പെടുത്തലുകള്‍ നടന്നിട്ടുണ്ടെങ്കിലും, ടെക്‌നോളജിയുടെ കുതിപ്പിനൊപ്പമെത്താന്‍ ബാറ്ററികള്‍ക്കായിട്ടില്ല. സ്മാര്‍ട്ട്‌ഫോണോ, ടാബ്‌ലറ്റോ ഒക്കെ എത്ര സ്മാര്‍ട്ടാണെന്ന് പറഞ്ഞിട്ടും കാര്യമില്ല, ബാറ്ററിലൈഫ് കുറവാണെങ്കില്‍.
ബാറ്ററിയുടെ കാര്യത്തില്‍ ഇതുവരെയുണ്ടായ എല്ലാ നിരാശകളെയും നീക്കാന്‍ പാകത്തില്‍ വന്‍മുന്നേറ്റം സാധ്യമായതായി അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. നിലവിലുള്ള ലിഥിയം-അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് 30 മടങ്ങ് കൂടുതല്‍ കരുത്തുള്ള ബാറ്ററി വികസിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു.
New Batteryത്രീഡി ഇലക്ട്രോഡുകളുടെ സഹായത്തോടെ രൂപപ്പെടുത്തിയ ‘മൈക്രോബാറ്ററികള്‍’, നിലവില്‍ ലഭ്യമായ ബാറ്ററികളെ അപേക്ഷിച്ച് വളരെ ചെറുതാണ്. ബാറ്ററി വലിപ്പം പത്തിലൊന്നായി കുറയ്ക്കാന്‍ പുതിയ സങ്കേതം സഹായിക്കുമത്രേ. മാത്രമല്ല, ബാറ്ററി റീചാര്‍ജിങ് നിലവിലുള്ളതിന്റെ ആയിരം മടങ്ങ് വേഗത്തിലാവുകയും ചെയ്യും!

നിലവിലുള്ള എല്ലാറ്റിനെയും മാറ്റിമറിക്കാന്‍ ഈ മുന്നേറ്റത്തിനാകുമെന്ന്, ബാറ്ററി സങ്കേതം രൂപപ്പെടുത്തിയ യുര്‍ബാന-ഷാംപെയ്‌നില്‍ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയിലെ സംഘത്തിന്റെ മേധാവി പ്രൊഫ.വില്ല്യം കിങ് അഭിപ്രായപ്പെടുന്നു. സെല്‍ഫോണുകളെ മുതല്‍ കാര്‍ ബാറ്ററിയെ വരെ ഇത് വിപ്ലവകരമായി മാറ്റും. പുതിയ ലക്കം ‘നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സി’ലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പരമ്പരാഗത ബാറ്ററികളിലുള്ള ‘ആനോഡ്, ‘കാഥോഡ്’ തുടങ്ങിയ ഘടകങ്ങളെ അങ്ങേയറ്റം ചെറുതാക്കാന്‍ ഇല്ലിനോയ്‌സ് സംഘത്തിനായി. അതുപയോഗിച്ച് ത്രിമാന മൈക്രോസ്ട്രക്ച്ചറുകള്‍ രൂപപ്പെടുത്തുകയാണ് സംഘം ചെയ്തത്. ‘സൂക്ഷ്മതലത്തില്‍ വ്യത്യസ്ത ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് മികച്ച പ്രകടനം നല്‍കുന്ന വിധത്തില്‍, പൂര്‍ണതോതിലുള്ള ബാറ്ററിയാക്കാന്‍ കഴിഞ്ഞതാ’യി ഗവേഷകര്‍ പറയുന്നു.

New Battery1നിലവിലുള്ള ഉപകരണങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ പാകത്തില്‍ എങ്ങനെ ഈ സങ്കേതത്തെ രൂപപ്പെടുത്താം എന്ന ആലോചനയിലാണ് ഇപ്പോള്‍ ഗവേഷകര്‍. ഒരുപക്ഷേ, ‘ഒന്നുരണ്ടു വര്‍ഷത്തിനകം’ ഉപയോക്താക്കളുടെ പക്കല്‍ ഇതെത്തിയേക്കുമെന്ന് പ്രൊഫ.കിങ് പറഞ്ഞു.

ഇത്തരം ബാറ്ററികള്‍ രംഗത്തെത്തുന്നത് ഏതൊക്കെ രംഗത്താകും വിപ്ലവം സൃഷ്ടിക്കുക എന്ന് പറയാനാകില്ല. ഒന്നുറപ്പ്, ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പ്രചാരത്തിലെത്തും. പെട്ടന്ന് ബാറ്ററി റീചാര്‍ജ് ചെയ്യാം എന്ന് വരുന്നതോടെ, ഇലക്ട്രിക് കാറുകളെ കൂടുതല്‍ ആശ്രയിക്കാമെന്ന നിലയും വരും. കടപ്പാട് : മാതൃഭൂമി

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!