ഗ്ലോബല്‍ ടീച്ചേഴ്‌സ് റോള്‍ മോഡല്‍ അവാര്‍ഡ് ഡി.വി. സുദര്‍ശനന്‍ മാസ്റ്റര്‍ക്ക്.

SUDARSHAN copyകൊടകര : ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചേഴ്‌സ് റോള്‍ മോഡല്‍ അവാര്‍ഡ് കൊടകര അഴകം സ്വദേശി ശാലീനം വീട്ടില്‍ ഡി.വി. സുദര്‍ശനന്‍ മാസ്റ്റര്‍ക്ക്. കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ അദ്ധ്യാപകനും, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഐ.ടി. കോര്‍ഡിനേറ്ററുമായി സേവനമനുഷ്ഠിച്ച് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഡി.വി. സുദര്‍നന്‍ മാസ്റ്റര്‍ക്ക് ലഭിച്ചു. ലോക അദ്ധ്യാപകദിനത്തോടനുബന്ധിച്ച് മുബൈയില്‍ വച്ച് നടക്കുന്ന ആഘോഷചടങ്ങില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

സ്‌കൂള്‍ തലത്തില്‍ മികച്ച മള്‍ട്ടീമീഡിയ റൂം, അദ്ധ്യാപകര്‍ക്കായുള്ള ഐ.ടി. പരിശീലന കേന്ദ്രം, ഡിജിറ്റല്‍ ലൈബ്രറി എന്നിവ സ്‌പോള്‍സര്‍ഷിപ്പിലൂടെ നേടിയെടുക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇതിനുപുറമേ വിശാലമായ കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിച്ചതിന് രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമാക്കിയ കുടിവെട്ടസംവിധാനവും, ഇലക്ട്രിക്കല്‍ വയറിംഗ് കോഴ്‌സ് ഒരുക്കുന്നതിലും, സ്‌കൂളിലെ മറ്റ് നിരവധി പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം മാതൃകയായിട്ടുണ്ട്.

വിദ്യാഭ്യാസ ജില്ലാതലത്തലില്‍ മുഴുവന്‍ ഹൈസ്‌കൂളുകള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും, എല്ലാ സ്‌കൂളുകള്‍ക്കും, ഡി.ഇ.ഒ ഓഫീസിനും, ഓഫീസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ നല്കിയും നടത്തിയ നൂതന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് മികച്ച ഐ.ടി. സംരഭത്തിനുള്ള സംസ്ഥാനപുരസ്‌കാരവും ഇരിങ്ങാലക്കുടയെ തേടിയെത്തിയിട്ടുണ്ട്.ഡിജിറ്റല്‍ ലൈബ്രറി, ഡിജിറ്റല്‍ മാഗസിന്‍, എസ്.എസ്.എല്‍.സി പരീക്ഷാഡ്യൂട്ടി പോസ്റ്റിംഗ് സോഫ്റ്റ് വെയര്‍ തുടങ്ങിയ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് നടത്തുന്ന സത്ഗമയ എസ്.എസ്.എല്‍.സി. പഠനക്യാമ്പ്, പുകയില നിരോധിത വിദ്യാഭ്യാസ ജില്ലാപ്രവര്‍ത്തനങ്ങള്‍, അദ്ധ്യാപകര്‍ക്കായുള്ള പഠനോപകരനനിര്‍മ്മാണ ശില്പശാല, കമ്പ്യൂട്ടര്‍ അസംബ്ലിംഗ്, എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണം, പ്രണാമം, പ്രതിഭാസംഗമം തുടങ്ങി വിദ്യാഭ്യാസ ജില്ല നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്തതിലൂടെ സംസ്ഥാന അദ്ധ്യാപകപുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ആചാര്യശ്രേഷ്ഠ, റോട്ടറി ക്ലബിന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈ നേട്ടങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഗ്ലോബല്‍ ടീച്ചേഴ്‌സ് റോള്‍ മോഡല്‍ അവാര്‍ഡിന് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!