
കൊടകര : എ.എല്‍.പി.എസ്. ആലത്തൂരിലെ പി.ടി.എ. യുടെ ആഭിമുഖ്യത്തില്‍ 7 മാസം നീണ്ടുനില്‍ക്കുന്ന ആശയവിനിമയശേഷി വര്‍ദ്ധിപ്പിക്കല്‍ പരിശീലനം ആരംഭിച്ചു. ജീവിത നൈപുണികളില്‍ പ്രധാനപ്പെട്ട ആശയവിനിമയശേഷി കേരളത്തിലെ കുട്ടികള്‍ക്ക് കുറവാണെന്ന് പരക്കെ ആക്ഷേപം ഉണ്ടായ സാഹചര്യത്തില്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ഈ നൈപുണ്യം ഉണ്ടാവുന്നതിനായി 7 മാസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി ആരംഭിച്ചു.
ഫലപ്രദമായ അസംബ്ലി, അസംബ്ലിയില്‍ ഊഴമിട്ട് എല്ലാ കുട്ടികള്‍ക്കും പരിപാടി അവതരിപ്പിക്കാനുള്ള അവസരം, ക്ലാസ്സ് മുറിയില്‍ കൊറിയോഗ്രാഫി, പ്രസംഗമത്സരങ്ങള്‍, വിവിധദിനങ്ങളില്‍ കുട്ടികള്‍ നടത്തുന്ന അവതരണങ്ങള്‍, കുട്ടികളുടെ പത്രങ്ങളിലെ പാഠഭാഗങ്ങള്‍ അവതരണം, പി.ടി.എ. യോഗങ്ങളില്‍ സ്വാഗതം, നന്ദി, മിനിറ്റ്‌സ് എഴുതല്‍, ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തനം ക്രോഡീകരിക്കല്‍ തുടങ്ങിയവയില്‍ കുട്ടികള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കി 7 മാസം കൊണ്ട് പൊതുവേദിയില്‍ സംസാരിക്കാനുള്ള പരിശീലനം ഉള്‍പ്പെടെയുള്ള ബ്രഹത്തായ പരിശീലനം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ ഇതിന് മുന്നോടിയായി കെ.ജി. ക്ലാസ്സുകളിലെ രക്ഷിതാക്കള്‍ക്ക് പരിശീലനം ആരംഭിച്ചു. ചടങ്ങില്‍ കെ.കെ. ഷീല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്. സന്തോഷ് ബാബു പരിശീലനം നല്‍കി. സി.ജി. അനൂപ്, എന്‍.എസ്. രശ്മി തുടങ്ങിയവര്‍ സംസാരിച്ചു.