Breaking News

സ്ഥാനാര്‍ത്ഥികളെ വെള്ളം കുടിപ്പിച്ച് എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍

KDA ALPS Alathurകൊടകര : എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥി സംഗമം നടത്തി. പറപ്പൂക്കര പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലെ 6 സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു. ഗ്രാമസഭ, സേവന പ്രവര്‍ത്തനങ്ങള്‍, കുടിവെള്ളം, വയോജനങ്ങളുടെ പ്രശ്‌നം, ശുദ്ധമായ പച്ചക്കറികള്‍ എന്നീ വിഷയങ്ങളില്‍ 30 ചോദ്യങ്ങള്‍ കുട്ടികള്‍ ചോദിച്ചു. പല ചോദ്യങ്ങളുടെ മുമ്പിലും സ്ഥാനാര്‍ത്ഥികള്‍ ആവേശത്തോടെ സംസാരിച്ചു. ചില ചോദ്യങ്ങള്‍ സ്ഥാനാര്‍ത്ഥികളെ കുഴപ്പത്തിലാക്കി.

കുട്ടികള്‍ നല്‍കിയ നാരാങ്ങാവെള്ളം കുടിച്ച് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ശാന്തമായി അവര്‍ ഉത്തരം നല്‍കി. പൊതുപ്രവര്‍ത്തനത്തെ ഗൗരവമായി കാണുന്ന 6 പേരുമായി കുട്ടികള്‍ തന്നെയാണ് ചോദ്യങ്ങള്‍ തയ്യാറാക്കി ചോദിച്ചതും പരിപാടിക്ക് മോഡറേറ്ററായതും. കാര്‍ത്തിക രാജ് മോഡറേറ്ററായി. അനയ് കൃഷ്ണ, ഗോപിക കെ.കെ തുടങ്ങിയവര്‍ സംസാരിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളായ ജിഷ എം.ആര്‍, ജലജ തിലകന്‍, ബേബി ശിവരാമന്‍, പറപ്പൂക്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളായ വസന്ത രാജീവന്‍, നിഷി ടീച്ചര്‍, പ്രീത സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!