കൊടകര : ദേശിയ പാതയോരത്തെ കൊളത്തൂർ പാടതുണ്ടായ തീപിടിത്തത്തിൽ ഏക്കർകണക്കിന് സ്ഥലം കത്തി നശിച്ചു. തരിശു കിടന്ന പാടത്തെ ഉണങ്ങിയ പുല്ലും പോന്തക്കാടുമാണ് കത്തിയത്. വൈകിട്ടു ഏഴോടെയാണ് ഇവിടെ തീകണ്ടത്. പുതുക്കടുനിന്നെത്തിയ ഫയർ ഫോഴ്സ്ഉം നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയെങ്ങിലും ഏതാനും മണിക്കൊരുകൾക്കു ശേഷം വീണ്ടും തീ പടരുകയായിരുന്നു. തേക്കിൻ കഴകളുടെ ഇലക്ട്രിക് പോസ്റ്റുകളിൽ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് രാത്രി ഒൻപതരയോടെ വൈദ്യുതി ബൻതം അധികൃതർ വിഛെദിച്ചു.