കൊടകര ഷഷ്ഠി ഫോട്ടോഗ്രാഫി മത്സരം

photographyകൊടകര: കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന്റെ ഭാഗമായി കൊടകര പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . ക്ലിക്ക് അറ്റ് ഷഷ്ഠി എന്ന പേരില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മത്സരം സംഘടിപ്പിക്കുന്നത് . കൊടകര ഷഷ്ഠിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് മത്സരത്തിനു പരിഗണിക്കുക . ഒരാള്‍ക്ക് രണ്ട് എന്‍ട്രി വീതം അയക്കാം .

മൊബൈല്‍ ഫോണില്‍ പകര്‍ത്തി യതുല്‍പ്പെടെയുള്ള ചിത്രങ്ങള്‍ മത്സരത്തിനയക്കാം . 18 ഃ 12 വലുപ്പത്തില്‍ ഉള്ളതായിരിക്കണം ചിത്രങ്ങള്‍ . 100 രൂപ രജിസ്‌ട്രേഷന്‍ഫീസടക്കം എന്‍ട്രികള്‍ നവംബര്‍ 25 നു വൈകിട്ട് 5 വരെ പ്രസ് ക്ലബ്ബില്‍ നേരിട്ടോ , പ്രസ് ക്ലബ്ബ് കൊടകര , പന്തല്ലൂക്കാരന്‍ ജെയിംസ് ബില്‍ഡിംഗ് , ഫ്‌ളൈ ഓവര്‍ ജംഗ്ഷന്‍ , കൊടകര ,680684 എന്ന വിലാസത്തിലോ അയക്കാം . വിജയികള്‍ക്ക് യഥാക്രമം 3001, 2001 , 1001 രൂപയുടെ ക്യാഷ് അവാര്‍ഡുകളും പ്രശസ്തി പത്രവും സമ്മാനിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് 9567588566 എന്ന നമ്പരില്‍ ബന്ധപ്പെടണം . വാര്‍ത്താസമ്മേളനത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി . ജി . അജോ , സെക്രട്ടറി കൊടകര ഉണ്ണി , ട്രഷറര്‍ ശ്രീധരന്‍ കളരിക്കല്‍ എന്നിവര്‍ പങ്കെടുത്തു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!