കൊടകര: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന മറ്റത്തൂര്‍ വാസുപുരം ആറേശ്വരം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് ആയിരങ്ങളെത്തി. കാനനമധ്യത്തിലെ കലിയുഗവരദ ദര്‍ശനത്തിനും ക്ഷേത്രത്തിനോടുചേര്‍ന്ന പുനര്‍ജനി നൂഴ്ന്ന് പാപപുണ്യം നേടാനുമായി പുലര്‍ച്ചെ മുതല്‍ നിരവധി ഭക്തരാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തിയത്. ഗണപതിഹോമം, അഭിഷേകം, നിവേദ്യം, എതൃത്ത്പൂജ, ശാസ്താപാട്ട്, വിവിധകാവടിസംഘങ്ങളുടെ വരവ്, നവകം, പഞ്ചഗവ്യം, അഭിഷേകം,വൈകീട്ട് ് ചൊവ്വല്ലൂര്‍ ശിവപ്രസാദ്, ചൊവ്വല്ലൂര്‍ അനന്തുപ്രകാശ് എന്നിവരുടെ ഇരട്ടത്തായമ്പക, ദീപാരാധന, അത്താഴപൂജ എന്നിവയുണ്ടായി.
ആറേശ്വരം, വീട്ടിച്ചോട് യുവജനസംഘം, മൂലംകുടം സമുദായം, ഇത്തുപ്പാടം യുവജനസംഘം, ഇത്തുപ്പാടം വടക്കുംമുറി, പാപ്പാളിപ്പാടം, വാസുപുരം കിഴക്കുംമുറി എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി കൂടപ്പുഴ ശിവദാസന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഉപദേശകസമിതി പ്രസിഡണ്ട് വി.കെ.സുബ്രഹ്മണ്യന്‍, സെക്രട്ടറി ടി.പി.സജയന്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.