Breaking News

പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍ ഇടവക ശ്രാദ്ധം നടത്തി

കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍ പരേതര്‍ക്കുവേണ്ടി അനുസ്മരണ പ്രാര്‍ത്ഥനാപരിപാടികള്‍ സംഘടിപ്പിച്ചു. സിമിത്തേരിയില്‍ നടത്തിയ ദിവ്യബലിക്കും, പ്രദക്ഷിണത്തിനും വികാരി ഫാ. പോളി പുതുശ്ശേരി, ഫാ. തോമാസ് കണ്ണംമ്പിള്ളി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ഇതോടനുബന്ധിച്ച് മൂവ്വായിരത്തിലധികം ഭക്തജനങ്ങള്‍ക്ക് നേര്‍ച്ച ഭക്ഷണവും വിതരണം ചെയ്തു. കണ്‍വീനര്‍ പോള്‍സണ്‍ ആളപ്പാട്ട്, കേന്ദ്രസമിതി പ്രസിഡന്റ് പോളി ചിറയ്ക്കല്‍, ഡേവീസ് കണ്ണംമ്പിള്ളി, ജോണ്‍സണ്‍ എപ്പറമ്പില്‍, ജോര്‍ജ്ജ് മണ്ടലി, പള്ളി ട്രസ്റ്റിമാരായ സണ്ണി വടക്കൂട്ട്, കെ.ഒ. വര്‍ഗ്ഗീസ്, കെ.ആര്‍. ആന്റു, കേന്ദ്രസമിതി ഭാരവാഹികള്‍, കുടുംബയൂണിറ്റ് പ്രസിഡന്റുമാര്‍, വിവിധ സംഘടനാഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!