കൊടകര: പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ പൂരമഹോത്സവം 13 ന് ആഘോഷിക്കും. ഇതോടനുബന്ധിച്ച് 11,12 തീയതികളില്‍ രാവിലെ നവകം ,പഞ്ചഗവ്യം എന്നിവയുണ്ടാകും. 13 ന് രാവിലെ വിശേഷാല്‍പൂജകള്‍, ശ്രീഭൂതബലി, പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പ്രസാദഊട്ട്, പഞ്ചവാദ്യം, പാണ്ടിമേളം, ദീപാരാധന, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
എഴുന്നള്ളിപ്പിന് 3 ആനകള്‍ അണിനിരക്കും. പഞ്ചവാദ്യത്തിന് പെരുവനം കൃഷ്ണകുമാറും മേളത്തിന് കൊടകര ഉണ്ണിയും നേതൃത്വം നല്‍കും. ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത്മനയ്ക്കല്‍ മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.