പുത്തുകാവ് : പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 5 ന് അഭിഷേകം, 5.30 ന് ഗണപതിഹോമം, 6 ന് ഉഷപൂജ, 7 ന് നവകാഭിഷേകം, 8 ന് ശ്രീഭൂതബലി, 9 ന് ശിവേലി, പഞ്ചാരിമേളം, ഉച്ചതിരിഞ്ഞ് 2 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 4.30 ന് പാണ്ടിമേളം, 6 ന് ദീപാരാധന, 6.30 ന് ഭജന, രാത്രി 8 ന് അത്താഴപൂജ, 9 ന് വിളക്കെഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികള്‍. എഴുന്നള്ളിപ്പിന് 3 ആനകള്‍ അണിനിരക്കും. അരുണിമ പാര്‍ഥസാരഥി ദേവന്റെ തിടമ്പേറ്റും.