കോടാലി: സി.പി.ഐ നേതാവും ,കോടാലി ചുമട്ടു തൊഴിലാളി യൂണിയന് എ.ഐ.ടി.യു.സി യുടെ സെക്രട്ടറിയും,കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന സി.കെ ദിവാകരന്റെ 7-ാം ചരമവാര്‍ഷികദിനാചരണം സി.എന്‍.ജയദേവന് എം.പി .ഉദ്ഘാടനംചെയ്തു. സി.പി.ഐ.മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.യു പ്രിയന് അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സംസ്ഥാനകായികമേളയില്‍ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ 1-ാം സ്ഥാനം നേടിയ ഉഷാമാണിയെ ചടങ്ങില്‍ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന് ചള്ളിയില്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ബീന നന്ദകുമാര്‍,ഗ്രാമപഞ്ചായത്ത് അംഗം റെജി ജോര്‍ജ്ജ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.എ.സ് രാജന്,കെ.ജി ഷാജി,എ.എ ഉണ്ണിച്ചെക്കന് ,കെ.പി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.