Breaking News

കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇടവകദിനം ആഘോഷിച്ചു

KANAKAMALAകനകമല : കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇടവകദിനവും മതബോധന വാര്‍ഷികവും സമര്‍പ്പിത സംഗമവും ആഘോഷിച്ചു. സമൂഹബലിയില്‍ ഇടവകയിലെ വൈദീകര്‍ കാര്‍മ്മികത്വം വഹിച്ചു. ഇടവകയിലെ 33 സന്ന്യസ്തര്‍ പങ്കെടുത്ത ദിവ്യബലിക്കു ഫാ. വില്‍സന്‍ മൂക്കണാംപറമ്പില്‍ മുഖ്യ കാര്‍മ്മികനായി. ഫാ. ലിജൊ കരുത്തി സന്ദേശം നല്‍കി.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ തീര്‍ത്ഥാടനം റെക്ടര്‍ ഫാ. ആന്റൊ ജി. ആലപ്പാട്ട് അദ്ധ്യക്ഷനായി. ഫാ. ജോജി കല്ലിങ്കല്‍ ഉത്ഘാടനം ചെയ്തു. സിസ്റ്റര്‍ ട്രീസ നിരപ്പേല്‍, ഫാ. ജോസഫ് ഗോപുരം, ഷോജന്‍ ഡി. വിതയത്തില്‍ ജോസ് ആട്ടോക്കാരന്‍, ഷിബു പല്ലേടത്ത് പറമ്പില്‍, ലിന്റൊ കരുത്തി, ജോയ് നെല്ലിശ്ശേരി, സിസ്റ്റര്‍ സജീവ സി.എം.സി. ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!