നന്തിക്കര : കേരളത്തിലെ മികച്ച എം.എല്‍.എ. യ്ക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹനായ പുതുക്കാട് എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥിനെ നന്തിക്കര ഗവ. ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ., പി.ടി.എ., എസ്.എം.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റര്‍ ടി.വി. പ്രഭാകരന്‍ ആമുഖപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.വി. കുമാരന്‍, ജയശ്രീ കെ.എ., ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ റീന ഫ്രാന്‍സീസ്, കെ.കെ. രാജന്‍, വേണു വി.എസ്., പി.ടി.എ. പ്രസിഡന്റ് സി.ആര്‍.ബാബു, എസ്.എം.സി. ചെയര്‍മാന്‍ എം.ആര്‍. ഭാസ്‌ക്കരന്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍. അജിത, സീനിയര്‍ അസിസ്റ്റന്റ് കെ. ഉഷാദേവി എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിന്റെ പുരോഗതിക്കായി മനസ്സിലുള്ള വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പരിശ്രമിക്കുമെന്നും തന്നെ ഒരു ജനസേവകനായി മാത്രം കാണണമെന്നും എം.എല്‍.എ. മറുപടി പ്രസംഗത്തില്‍ പറഞ്ഞു.