ആലത്തൂര്‍ : ആലത്തൂരില്‍ പത്തുവയസുള്ള ബാലികയെ മിഠായി വാങ്ങി നല്‍കി പീഡനത്തിനിരയാക്കിയ മൂന്നുപേരെ പോലിസ് അറസ്റ്റു ചെയ്തു. ബാലികയുടെ അയല്‍വാസികളായ പേരാട്ട് സുബ്രന്‍(58), മാടമ്പന്‍ കുമാരന്‍ (മണി-68), ആലുനില്‍ക്കുന്നതില്‍ ഹരികൃഷ്ണന്‍ (18) എന്നിവരെയാണ് ചാലക്കുടി ഡി.വൈ.എസ്.പി. കെ.കെ.രവീന്ദ്രന്‍, കൊടകര സി.ഐ. സി.സുന്ദരന്‍, എസ്.ഐ. കെ.എസ്.സന്ദീപ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്ത് കുട്ടിക്ക് മിഠായി വാങ്ങി നല്‍കിയാണ് ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ പല സമയങ്ങളിലായാണ് പീഡനം നടന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെ്ട് ബാലികയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോയപ്പോള്‍ വനിത ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് മാതാപിതാക്കള്‍ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുമ്പിലും വനിത മജിസ്‌ട്രേറ്റിനു മുന്നിലും ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.