Breaking News

ചെറുകുന്ന് ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ പൂയമഹോല്‍സവം ഭക്തിസാന്ദ്രമായി

Cherukunnu Shashtiകൊടകര : ചെറുകുന്ന് ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ പൂയമഹോല്‍സവം ഭക്തിസാന്ദ്രമായി.. രാവിലെ ഗണപതിഹോമം, കരിക്ക്, പനിനീര്‍, പാല്‍ അഭിഷേകങ്ങള്‍, കലശാഭിഷേകം, ശ്രീഭൂതബലി,സെററുകളുടെ കാവിടിവരവ്, കൂട്ടയാട്ടം എന്നിവയുണ്ടായി. കിഴക്കുംമുറി അപ്പോളൊപ്പടി, നാടുകുന്ന്‌പെരിയച്ചിശിവസുതന്‍സെറ്റ്, ആശാരിപ്പാറശ്രീമുരുകന്‍സെറ്റ്, താണിപ്പാറ തെക്കുംമുറി, ചെറുകുന്ന് തെക്കുംമുറി, ചെറുകുന്ന് സെന്റര്‍, പടിഞ്ഞാട്ടുംമുറി സുബ്രഹ്മണ്യസമാജം, വടക്കുംമുറി എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി..

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.ടി.എസ്.വിജയന്‍, മേല്‍ശാന്തി തേവര്‍പ്പാടം അംജത്ത്, ഡോ.ഒ.വി.ഷിബു, വിനോദ്ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.ആഘോഷങ്ങള്‍ക്ക് ക്ഷേത്രഭരണസമിതിഭാരവാഹികളായ ടി.സി.സേതുമാധവന്‍, എം.എസ്.സുനില്‍, ടി.സി.അശോകന്‍, എം.പി.നാരായണന്‍, സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!