കല്ലേറ്റുങ്കര : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി സ്കൂള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് 47കാരന് അറസ്റ്റില്‍. പഞ്ഞപ്പിള്ളി കണ്ണയത്ത് പറമ്പില്‍ ഷണ്മുഖന് ആണ് അറസ്റ്റിലായത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ നാലുവര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നെന്ന് കൊടകര സി.ഐ. സി. സുന്ദരന്‍ പറഞ്ഞു. ബന്ധുവിന്റെ വീട്ടില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാരുമായുള്ള ബന്ധം ദുരുപയോഗപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.സ്കൂളിലെ അധ്യാപികമാരോട് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനില്‍ സ്കൂള്‍ അധികൃതര്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കൊടകര സി.ഐ. സി. സുന്ദരന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അഡീഷണല്‍ എസ്.ഐ. ചന്ദ്രന് സീനിയര്‍ സി.പി.ഒ. ജോസഫ് സി.പി.ഒ.മാരായ സുരേഷ് ദിനേശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മാതൃഭൂമി റിപ്പോര്‍ട്ട്