Breaking News

കുഞ്ഞുജീവനായി ഒരു ഗ്രാമം ഒന്നിച്ച് ; അമ്മ കരള്‍ പകുത്തുനല്‍കും.ശസ്ത്രക്രിയക്ക് പണമില്ല

Christyക്രിസ്റ്റി എന്ന മൂന്ന് വയസുകാരന്റെ ചികിത്സാ സഹായത്തിന് നമ്മുടെ കൊടകര ഡോട്ട് കോം വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ ഇതുവരെ 33200/ രൂപ സമാഹരിച്ചിരിക്കുന്നു.. സമാഹരിച്ച തുക ഈ വരുന്ന ഞായറാഴ്ച (13/3/2016) ക്രിസ്ടിക്ക് കൈമാറുന്നതാണ്.. ആയതിനാല്‍ ഇനി ആര്‍ക്കെങ്കിലും ഈ കൊച്ചു കുട്ടിയെ സഹായിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ 8943102214 എന്ന നമ്പറില്‍ മെസ്സേജ് ചെയ്യുക. നമ്മുടെ കൊടകര ഡോട്ട് കോമിനോട് സഹകരിച്ച ഏവര്‍ക്കും ഒരായിരം നന്ദി. അതോടൊപ്പം ക്രിസ്ടി വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

വെളളിക്കുളങ്ങര : ഒരു കുഞ്ഞിന്റെ ജീവനായി മറ്റത്തൂര്‍ പഞ്ചായത്തിലെ വെളളിക്കുളങ്ങര ഗ്രാമനിവാസികള്‍ ജീതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഒന്നിക്കുകയാണ്.വെളളിക്കുളങ്ങര മുണ്ടന്‍ചിറയില്‍ സന്തോഷ്-സീമ ദമ്പതികളുടെ ഏകമകന്‍ 3 വയസ്സുള്ള ക്രിസ്റ്റി ഗുരുതരമായ കരള്‍രോഗം ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്.

കുഞ്ഞിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി 20 ലക്ഷത്തില്‍ മേലെ ചിലവുവരും. നിത്യജീവിതത്തിനുതന്നെ അധ്വാനഫലം കണ്ടെത്താനാകാതെ വാടകവീട്ടില്‍ കഴിയുന്ന ഈ നിര്‍ധനകുടുംബത്തിന് സ്വപ്നംകാണാന്‍പോലും സാധിക്കാത്തതാണ് ഈ തുക. ഇതുവരെ തന്നെ സ്വന്തക്കാരുടേയും ബന്ധുക്കളുടേയും സഹായത്തോടെയാണ് ചകിത്സ നടന്നുവന്നത്.അച്ഛനും അമ്മനയ്ക്കും തങ്ങളുടെ കൊച്ചുമകനെ താലോലിക്കാനും ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്താനുമായി അമ്മ സീമ അവരുടെ കരള്‍ പകുത്തുനല്‍കും.

എന്നാല്‍ ശസ്ത്രക്രിയക്കുള്ള പണം ഈ നിര്‍ധനകുടുംബത്തിനില്ല. ഈ ഘട്ടത്തില്‍ വെള്ളിക്കുളങ്ങര ഹോളിഫാമിലി പള്ളി വികാരി ഫാ. തോമ്‌സ് നട്ടേക്കാടന്‍ ചെയര്‍മാനും പഞ്ചായത്തംഗം എ.കെ.പുഷ്പാകരന്‍ കണ്‍വീനറും കോടശ്ശേരി പഞ്ചായത്തംഗം ലിജോ കുന്നത്തുവളപ്പില്‍ മറ്റത്തൂര്‍ പഞ്ചായത്തംഗം ജായ് കാവുങ്ങല്‍ ജോ.കണ്‍വീനറുമായിക്രിസ്റ്റി ചികിത്സാസഹായനിധി രൂപീകരിച്ചിരിക്കയാണ്. കാനറാ ബാങ്ക് വെള്ളിക്കുളങ്ങര ശാഖയില്‍ 5655101001370 എന്നീ എക്കൊണ്ടുനമ്പറില്‍ എക്കൊണ്ടും തുറന്നിട്ടുണ്ട്. Christy

Related posts

1 Comment

  1. Pingback: ഒരുദിവസത്തെ ഓട്ടം ക്രിസ്റ്റിക്കായി മാറ്റിവെച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ |

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!