Breaking News

ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച കേസ്സില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ARREST KODAKARAകനകമല: കനകമലയില്‍ വാടകക്കു താമസിക്കുന്ന കാവുങ്ങല്‍ അനീഷിന്റെ വീട്ടുമുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച മൂവര്‍ സംഘത്തെ കൊടകര സി.ഐ. സി.യൂസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് പിടികൂടി. പോട്ട ചാത്തനായിപറമ്പില്‍ 23 വയുള്ള ജിസാന്‍ , മുത്തിരിപറമ്പില്‍ ബാഷ എന്നു വിളിക്കുന്ന 26 വയസുള്ള നിഷാദ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്.

പോട്ട വെട്ടുക്കല്‍ ഷെഫീഖ് എന്നയാളില്‍ നിന്ന് അനീഷ് കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിലുള്ള വൈരാഗ്യം മൂലമാണ് ഷെഫീഖിന്റെ ബന്ധുക്കളായ മൂവരും ചേര്‍ന്ന് കഴിഞ്ഞ രാത്രി കനകമലയിലെത്തി അനീഷിന്റെ ഓട്ടോ റിക്ഷ കത്തിച്ചതെന്ന് പോലിസ് പറഞ്ഞു. വെള്ളിക്കുലങ്ങര എസ്.ഐ. എം.ബി.സിബിന്‍, കൊടകര ഗ്രേഡ് എസ്.ഐ. ഡെന്നിസ്, സീനിയര്‍ സി.പി.ഒ.മാരായ ജസ്റ്റിന്‍, സൈമന്‍, സിജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!