
ആലത്തൂര്‍ : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തില്‍ വാര്‍ഷികാഘോഷം കുട്ടികളുടെ കലാപരിപാടികളോടെ നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജലജ തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമ്മാനവിതരണം നടത്തി. ഗായകന്‍ സുധീഷ് ചാലക്കുടി കുട്ടികള്‍ക്കായി പാട്ടുപാടി. ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന, പ്രീത സജീവന്‍, സുധി വിനോദ്, പി.കെ. സുതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.