Breaking News

കുടിവെള്ളക്ഷാമം ചാലക്കുടി ഇറിഗേഷന്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

KDA Office Marchum Dharnayumകൊടകര : കൊടകര, ആനത്തടം, വഴിയമ്പലം, മനക്കുളങ്ങര പ്രദേശത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമായി നെല്‍വയലുകള്‍ കരിഞ്ഞുണങ്ങി, കാര്‍ഷിക വിളകള്‍ നശിക്കുന്നതുകൊണ്ട് അടിയന്തരമായി കൊടകര ബ്രാഞ്ച് കനാലിലേക്ക് വെള്ളം തുറന്നുവിടുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കര്‍ഷകസംഘം കൊടകര സൗത്ത് മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ഇറിഗേഷന്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

കൊടകര വാര്‍ഡ് മെമ്പര്‍ ഇ.എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കര്‍ഷകസംഘം മേഖലാ സെക്രട്ടറി ടി.എന്‍. ബിജു, മാണി പാപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!