Breaking News

കൊടകരയിലെ ബീവറേജ് അടച്ച് പൂട്ടണം : മദ്യവിരുദ്ധസമിതി

Bivarage outlet

കൊടകരയിലെ ബീവറേജ് അടച്ച് പൂട്ടണം : മദ്യവിരുദ്ധസമിതി
കൊടകര : കൊടകരയിലെ എന്‍.എച്ച് ല്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഷോപ്പിന്റെ കാര്യത്തില്‍ ഹൈക്കോടതി വിധി നടപ്പിലാക്കി ഷോപ്പ് അടച്ച് പൂട്ടണമെന്നും, കൊടകരയില്‍ ഔട്ട് ലെറ്റ് ആവശ്യമില്ലെന്നും കൊടകര ഫൊറോന മദ്യവിരുദ്ധ സമിതി കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍, ഫാ. തോമസ് കണ്ണംമ്പിള്ളി, സേവ്യാര്‍ പള്ളിപ്പാട്ട്, അന്തോണി ചെതലന്‍, ജോസ് കോച്ചക്കാടന്‍, ജോര്‍ജ്ജ് കാട്ടുമാത്ത് എന്നിവര്‍ പ്രസംഗിച്ചു.

ബി.ജെ.പി.യുടെ പഞ്ചായത്ത് കമ്മിറ്റി ബീവറേജസ് ഔട്ട് ലെറ്റ് ഉപരോധിച്ചു 
കൊടകര : ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേശീയപാതയോരത്ത് നിന്നു മാറ്റിയ കൊടകര ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് തിരികെ പഴയ സ്ഥലത്ത് നിലനിര്‍ത്തികൊണ്ടുള്ള എക്‌സൈസ് ഡെപ്യൂട്ടി കമ്മീണറുടെ നടപടി വിവാദമാകുന്നു. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞദിവസം ബി.ജെ.പി.യുടെ പഞ്ചായത്ത് കമ്മിറ്റി ബീവറേജസ് ഔട്ട് ലെറ്റ് ഉപരോധിക്കുകയുണ്ടായി.

അതേസമയം ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ട മനകുളങ്ങര ഔട്ട്‌ലെറ്റില്‍ നിയമം ലംഘിച്ച് നൂറ് കണക്കിന് മദ്യം സൂക്ഷിച്ചിരിക്കുകയാണ്. ഇക്കാര്യം നാട്ടുകാര്‍ നിരവധി തവണ എക്‌സൈസ് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നാളിതുവരെയും ഒരു നടപടിയും ഉണ്ടാകാത്തതില്‍ പൊജുജനങ്ങള്‍ അസംതൃപ്തരാണ്. ഈ വിഷയങ്ങളെല്ലാം ഉയര്‍ത്തിക്കാട്ടി ഭാരതീയ ജനതാ പാര്‍ട്ടിയും യുവമോര്‍ച്ചയും ജനപക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!