Breaking News

ഡി സോണ്‍ കലോത്സവത്തില്‍ സഹൃദയക്ക് ഉജ്ജ്വല വിജയം ; കലാഭവന്‍ മണിയുടെ പേരില്‍ അവാര്‍ഡ്

D ZONE RUNNER UP 2015-16 GROUP PHOTOകൊടകര : തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ഡി സോണ്‍ കലോത്സവത്തില്‍ 174 പോയിന്റോടെ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്സ് സ്റ്റഡീസ് ഫോര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് റണ്ണേഴ്‌സ് അപ്പായി ഉജ്ജ്വല വിജയം നേടി. സ്റ്റേജ് ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് സഹൃദയക്കാണ്.

സ്‌റ്റേജിന ഗ്രൂപ്പ് മത്സരങ്ങളില്‍ 7 ഒന്നാം സ്ഥാനവും 10 രണ്ടാം സ്ഥാനവും 3 മൂന്നാം സ്ഥാനവും നേടിയാണ് സഹൃദയ തിളക്കമാര്‍ന്ന വിജയം നേടിയത്. ഡി സോണില്‍ മത്സരിച്ച 86 കോളേജുകളില്‍ 11 പോയിന്റിന്റെ വെത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. 219 വിദ്യാര്‍ത്ഥികളാണ് സഹൃദയയില്‍ നിന്ന് പങ്കെടുത്തത്. നാടന്‍ പാട്ടുമത്സരത്തില്‍ മികച്ച വിജയം നേടിയ ടീമിന് സഹൃദയ കോളേജ് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി.

99 പോയിന്റോടെ സെന്റ് തോമസ് കോളേജിന് മൂന്നാം സ്ഥാനവും 90 പോയിന്റോടെ ക്രൈസ്റ്റ് കോളേജ് നാലാംസ്ഥാനവും നേടി. കഥകളി, കേളി, ബാന്റ് മേളം, കൂടിയാട്ടം എന്നീ ഇനങ്ങളില്‍ എതിരില്ലാതെയാണ് ഇന്റര്‍ സോണിലേക്ക് തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് നാടകം, സംസ്‌കൃത നാടകം, മൈം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും സ്‌കിറ്റില്‍ രണ്ടാം സ്ഥാനവും മലയാള നാടകത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംസ്‌കൃത നാടകത്തില്‍ അനൂപ് ഡേവീസ് മികച്ച നടനായും ഇംഗ്ലീഷ് നാടകത്തില്‍ നീന ഡേവീസ്, അമിത സി. ആന്റണി എന്നിവര്‍ മികച്ച നടിമാരായും തെരഞ്ഞെടുത്തു. മേള ഇനങ്ങളില്‍ പഞ്ചവാദ്യത്തില്‍ ഒന്നാം സ്ഥാനവും ചെണ്ടമേളം, ചായമ്പക എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളായ ജാസ്, ട്രിപ്പിള്‍ ഡ്രം, മൃദംഗം എന്നിവയില്‍ ഒന്നാം സ്ഥാനവും നേടിക്കൊണ്ട് തുകല്‍ വാദ്യയിനങ്ങളില്‍ സഹൃദയ ശ്രദ്ധനേടി. കോളേജ് ആരംഭിച്ച ശേഷം നടന്ന നാല് കലോത്സവങ്ങളില്‍ ഒരു അപ്പീല്‍ പോലും നല്‍കാതെയാണ് മികച്ച വിജയം നേടാനായതെന്നും ഫാ. ആന്റണി കാട്ടുപറമ്പില്‍, ഡോ. സുമ പൗലോസ്, ഡോ. എ.ജെ. ആന്റണി എന്നിവര്‍ കൊടകരയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!