കൊടകര : പുലിപ്പാറക്കുന്നിന് സമീപത്തെ കുന്നിന് ചെരുവില്‍ തീപിടിച്ചു. തേക്കിന് തൈകള്‍ക്കും മരങ്ങളും പാഴ്ചെടികളും ഭാഗികമായി കത്തിയിട്ടുണ്ട്. പുതുക്കാട് നിന്നും രണ്ടു ഫയര്‍ എന്ജിന് എത്തിയാണ് തീയണച്ചത്. വൈകീട്ട് 4മണിയോടെയാണ് സംഭവം.
സമീപത്തെ വീടുകളിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവായി. ഒരേക്കറോളം സ്ഥലത്ത് തീ പടര്‍ന്നു. പാഴ് വസ്തുക്കള്‍ അശ്രദ്ധമായി തീയിട്ടതാണ് തീ പിടിക്കാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം. പുതുക്കാട് സ്റ്റേഷന് ഓഫീസര്‍ പി. മുരളീധരന്, ലീഡിംഗ് ഫയര്മാന് രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.