Breaking News

‘സുവര്‍ണകേരളം’ ജൈവപച്ചക്കറി കൃഷി വിളവെടുത്തു

Jaivapachakkariകൊടകര : ‘സുവര്‍ണകേരളം’ ജൈവ പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൊടകര ഫാര്‍മേഴ്‌സ് ബാങ്കും ഗ്രാമശ്രീ ഫാര്‍മേഴ്‌സ് ക്ലബും സംയുക്തമായി നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ആദ്യവിളവെടുപ്പ് നടത്തി.

ഒന്നര ഏക്കര്‍ സ്ഥലത്താണ് ചീര, വെണ്ട, വെള്ളരി തുടങ്ങിയ ഇനങ്ങള്‍ കൃഷി ചെയ്തിരിക്കുന്നത്. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ലത നാരായണന്‍ ആദ്യവിളവെടുപ്പ് നടത്തി. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് എ.സി. വേലായുധന്‍, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍, വാര്‍ഡംഗം എം.ഡി. നാരായണന്‍, ഫാര്‍മേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് പി.ഒ. പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
error: Content is protected !!