Breaking News

കനകമല കുരിശുമുടി തീര്‍ഥകേന്ദ്രത്തിലെ മഹാതീര്‍ഥാടനം ഞായറാഴ്ച

kanakamalaകനകമല : കനകമല കുരിശുമുടി തീര്‍ഥകേന്ദ്രത്തിലെ മഹാതീര്‍ഥാടനം 20 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 5 ന് കനകമല അടിവാരം പള്ളിയങ്കണത്തില്‍ നിന്നാരംഭിക്കുന്ന തീര്‍ഥാടനം ഇരിങ്ങാലക്കുടി രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുടരൂപത വികാരി മോണ്‍.ജോബി പൊഴോലിപ്പറമ്പില്‍ അനുഗ്രഹപ്രാഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ വികാരി ഫാ.ആന്റോ ജി ആലപ്പാട്ട്, വര്‍ഗീസ് കള്ളിയത്തുവളപ്പില്‍, ഷോജന്‍ വിതയത്തില്‍, ഫാ.റോബിന്‍ കുഴിഞ്ഞാലില്‍, ഷിബു പഴേടത്തുപറമ്പില്‍, ജോസ് കറുകുറ്റിക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!