ആലത്തൂര്‍ : നാട്ടില്‍ വളര്‍ന്നുവരുന്ന വര്‍ഗീയചിന്തകള്‍ക്കെതിരായുള്ള പ്രവര്‍ത്തനത്തില്‍ വായനശാലകള്‍ക്ക് നിര്‍ണ്ണായ പങ്കുവഹിക്കാന്‍ കഴിയണമെന്ന് കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ആലത്തൂര്‍ നവോദയം ഗ്രാമീണവായനശാലയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.സി.രവീന്ദ്രനാഥ് എം.എല്‍.എ. , ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍.ഹരി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം, ജലജ തിലകന്‍, വായനശാല പ്രസിഡന്റ് എം.കെ.ഗോപിനാഥന്‍, സംഘാടകസമതി കണ്‍വീനര്‍ ടി.ആര്‍.സന്തോഷ് എന്നിവര്‍ തുടങ്ങിയവര്‍ സംസാരി്ച്ചു. ഐ.സി.ഡബ്ലിയു. എ.ഐ. പരീക്ഷയില്‍ ഉന്നതവിജയം നേടിയ സോബിന്‍ പോള്‍സനെ ചടങ്ങില്‍ അനുമോദിച്ചു. കലാപരിപാടികളും ഉണ്ടായി.