Breaking News

കൊടകരയില്‍ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

കൊടകര : യോഗക്ഷേമസഭ മറ്റത്തൂര്‍ ഉപസഭയുടേയും ബ്ലഡ് ഡോണേഴ്‌സ് കേരള തൃശ്ശൂര്‍ ഘടകത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 9 ന് രാവിലെ 9 മുതല്‍ 1 വരെ കൊടകര ഗവ. എല്‍.പി. സ്‌കൂളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

രക്തദായകര്‍ക്ക് ഐ.എം.എ. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. രക്തദാനം നടത്തുന്നവര്‍ക്ക് രക്തഗ്രൂപ്പ് നിര്‍ണ്ണയത്തിനു പുറമേ മഞ്ഞപ്പിത്തം, മലേറിയ മുതലായ അഞ്ച് പ്രധാന ടെസ്റ്റുകള്‍കൂടി സൗജന്യമായി ചെയ്ത് നല്‍കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!