കൊടകര : പുത്തൂക്കാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9ന് േക്ഷത്രം തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പൊങ്കാലച്ചടങ്ങില്‍ നര്‍ത്തകിയും നടിയുമായ താരാ കല്യാണ്‍ പൊങ്കാല അടുപ്പില്‍ അഗ്നി പകരും.
ക്ഷേത്രത്തിലെ മാതൃസമിതിയുടെ നേതൃത്വത്തിലാണ് പൊങ്കലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പൊങ്കാല വിളംബരം ചെയ്തുകൊണ്ടുള്ള ജ്യോതിരഥയാത്ര ക്ഷേത്രതട്ടകത്തെ പ്രധാന ക്ഷേത്രങ്ങളിലെത്തി സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പുത്തൂക്കാവില്‍ സമാപിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ സതീഷന്‍ തലപ്പുലത്ത്, ജോയിന്റ് സെക്രട്ടറി രാമന്‍ നായര്‍, വൈസ് പ്രസിഡന്റ് സുശീല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.