ചുങ്കാല്‍ : ചുങ്കാല്‍ എന്‍.എസ്.എസ്.കരയോഗത്തിന്റെ ഏകദിന കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ. നാരായണമേനോന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് കരയോഗത്തിന്റെ എച്ച്.ആര്‍.ഡി. ലോഗ് താലൂക്ക് കോര്‍ഡിനേറ്റര്‍ ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
75 വയസ്സായവരെയും, 45 വര്‍ഷം ദാമ്പത്യം പൂര്‍ത്തിയാക്കിയവരെയും അധ്യാപകനായ മാങ്ങാരി നാരായണന്‍കുട്ടിയെയും ആദരിച്ചു. യൂണിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, രാധാകൃഷ്ണന്‍ പട്ടാമ്പി, ടി. ബാലകൃഷ്ണമേനോന്‍, സത്യന്‍ അരിക്കാട്ട്, ശിവരാമന്‍ പോതിയില്‍, രാജീവ് ഒമ്പുതുങ്ങല്‍, ഹരിദാസ് തുരുത്തിപ്പിള്ളി, സുനന്ദ സുരേഷ്ബാബു, ഹരിത ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.