ഇഞ്ചക്കുണ്ട്: സംസ്ഥാന ഊര്‍ജസംരക്ഷണ വകുപ്പ് നടത്തിയ സ്റ്റുഡന്റ്‌സ് എനര്‍ജി കോണ്‍ഗ്രസ് 2016 ല്‍ പ്രോജക്റ്റ് അവതരണത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ലൂര്‍ദുപുരം ഗവ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികകളായ അലീഷ കെ ദേവസ്യ ആര്യ ബാബു ഗൈഡ് ടി കെ ബിന്ധ്യ എന്നിവരെ അനുമോദിച്ചു .മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി സുബ്രന്‍ യോഗം ഉത്ഘാടനം ചെയ്തു
വിദ്യാഭ്യാസ സ്റ്റാന്റ്‌നിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ ഷീലാതിലകന്‍ അധ്യക്ഷയായി .വരന്തരപ്പിള്ളി ഗ്രാമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഔസേപ്പ് ചെരടായി മുഖ്യാതിഥിയായി .ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി ശശി എസ് എസ് എ ജില്ലാ പോഗ്രാം ഓഫീസര്‍ ജോര്‍ജ് ഇഗ്‌നേഷ്യസ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സുവിതാ വിനോദ് കുമാര്‍ വരന്തരപ്പിള്ളി ഗ്രാമ ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദാലി കുയിലന്‍തൊടി കൊടകര ബി പി ഒ കെ നന്ദകുമാര്‍ ജോണ്‍ഔസേപ്പ് എ ആര്‍ പ്രകാശന്‍ സനീഷാ സനല്‍ എന്നിവര്‍ സംസാരിച്ചു പ്രധാനാധ്യാപിക പി കെ അംബുജം സ്വാഗതവും വി കെ വാസന്തി നന്ദിയും പറഞ്ഞു.