ആലത്തൂര്‍ : എ.എല്‍.പി സ്‌കൂള്‍ ആലത്തൂരും നവോദയം ഗ്രാമീണവായനശാല ആലത്തൂരും ചേര്‍ന്ന് വായനാവസന്തം പരിപാടി ആരംഭിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ 22 -ാം ചരമദിനത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ബഷീര്‍ കൃതികളുടെ പരിചയപ്പെടുത്തല്‍, ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, കൃതികളുമായി ബന്ധപ്പെട്ട നാടകം, സിനിമ പ്രദര്‍ശനം, ചര്‍ച്ച എന്നിവ നടത്തി.
വൈക്കം മുഹമ്മദ് ബഷീറിന്റെ ”പൂവ്വന്‍പ്പഴം” നാടകമായി അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എം.ഡി. ലീന, വായനശാല പ്രസിഡന്റ് എം.കെ. ഗോപിനാഥന്‍, ട്രഷറര്‍ പത്മനാഭന്‍ മണപ്പെട്ടി, കെ. കെ. ഷീല എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ആദിത്യ വി.എം, നിവേദ്യ അഭയന്‍, അര്‍ച്ചന ടി.എ., കെ.പി. അല്‍നമരിയ, ലക്ഷ്മിനന്ദ ആര്‍.വി, സൂര്യനന്ദ് ടി.എല്‍., ശ്രീനന്ദിനി പി. എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.