കൊടകര: പുത്തുകാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 10 ന് ആഘോഷിക്കും. രാവിലെ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, പഞ്ചാരിമേളം എന്നിവയുണ്ടാകും. മേളത്തിന് പെരുവനം സതീശന്‍മാരാര്‍ നേതൃത്വം നല്‍കും.
ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വലിയപുരയ്ക്കല്‍ സൂര്യന്‍ ഭഗവതിയുടെ തിടമ്പേററും.