കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം ആഘോഷിച്ചു. വിശേഷാല്‍പൂജകള്‍, കലശം, ശ്രീഭൂതബലി, പഞ്ചാരിമേളം, പ്രസാദഊട്ട് എന്നിവയുണ്ടായി.
ക്ഷേത്രച്ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. പെരുവനം സതീശന്‍ മാരാര്‍ മേളത്തിന് നേതൃത്വം നല്‍കി. വലിയപുരയ്ക്കല്‍ സൂര്യന്‍ ഭഗവതിയുടെ തിടമ്പേറ്റി.