Breaking News

ഭക്തി ലഹരിയാകുന്ന കര്‍ക്കിടകം വന്നെത്തി…

തിങ്കളാഴ്‌ച കര്‍ക്കിടകം ഒന്ന്. ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന രാമായണമാസനാളുകള്‍ക്ക് പ്രാരംഭം.ഇനി ഒരു മാസക്കാലം നാടും നഗരവും ഗൃഹാങ്കണങ്ങളും ക്ഷേത്രസമുച്ചയങ്ങളും രാമനാമത്താല്‍ മുഖരിതമാകും.രാമനാമശീലുകളാല്‍ ഇവിടുത്തെ പ്രാത-സായംസന്ധ്യകള്‍ കോരിത്തരിക്കും. രാമായണത്തിന് മലയാളത്തില്‍ ഉണ്ടായിട്ടുള്ള വിവര്‍ത്തനങ്ങളില്‍ വിശ്രുതമാണ് തുഞ്ചത്തെഴുത്തച്ചന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്. തുഞ്ചന്റെ കിളിയിലൂടെയാണ് കേരളം കൊഞ്ചിത്തുടങ്ങിയത്.Ramayanamകേരളത്തിലാകമാനം പുണ്യഗ്രന്ഥമായി സൂക്ഷിക്കുന്ന ഈ കൃതി കര്‍ക്കിടകത്തില്‍ പൂര്‍ണമായും പാരായണം ചെയ്യപ്പെടുന്നു. മാത്രമല്ല കര്‍ക്കിടകമാസം രാമായണമാസമായു ആചരിക്കുന്നു. ഭൗതീകസാഹചര്യങ്ങളുടെ ദാരിദ്ര്യത്തിനിടയിലും ആധ്യാത്മിക ചൈതന്യത്തിന്റെ ശബളിമയാല്‍ സമൃദ്ധമാണ് പണ്ടുമുതലേ കര്‍ക്കിടകം. രാമായണപാരായണത്താല്‍ കര്‍ക്കിടകത്തില്‍ വീടുകളും ക്ഷേത്രങ്ങളും ഭക്തിസാന്ദ്രമായിത്തീരുന്നു. ഗണരപതിഹോമം , ഭഗവത്സേവ എന്നിവകൊണ്ട് ക്ഷേത്രങ്ങളിലും ഗൃഹാങ്കണങ്ങളും അനുഗൃഹീതമാകുന്നു.വിഘ്‌നങ്ങള്‍ അകറ്റാന്‍ വിഘ്‌നേശ്വരപൂജ നടക്കുന്നു. Temple Elephants fed in Keralaആനയൂട്ട്, ഗജപൂജ എന്നിവയും കര്‍ക്കിടകത്തിന്റെ സവിശേഷതകളാകുന്നു. ശീവോതിക്കുവക്കലും പത്തിലക്കറി വക്കലും കനകപ്പൊടിസേവിക്കലും ഔഷധസേവയും ഇല്ലംനിറയും തുയിലുണര്‍ത്തുംപാട്ടും കര്‍ക്കിടകക്കഞ്ഞിയും ആനയൂട്ടും നാലമ്പലതീര്‍ഥയാത്രയുമൊക്കെയായി ആകെ ഒരു ആധ്യാത്മിക പരിവേഷമുള്ള മാസം. കര്‍ക്കടകത്തലേന്ന് വീടുകളില്‍ ചേട്ടകളയലും കര്‍ക്കിടകപ്പുലരിയില്‍ ശ്രീഭഗവതിയെ ഏതിരേല്‍ക്കലുമാണ്.karkkidaka_kanji_JPG_1_2475173fകൂടാതെ നെയ്യുര്‍ളി, താള്, തകര, കുമ്പളം, മത്തന്‍, വെള്ളരി, ആനക്കൊടിത്തൂവ, ചീര, ചേമ്പ്, ചേന എന്നിവയുടെ ഇലകള്‍ കര്‍ക്കിടകത്തിലെ മുപ്പെട്ട് ചൊവ്വാഴ്ചകളില്‍ കറി വക്കുന്നു.കൂടാതെ ആദ്യചൊവ്വാഴ്ച കനകപ്പൊടി സേവനവും നടക്കും.പിതൃസ്മരണയ്ക്കായി കര്‍ക്കിടകവാവുബലിയാണ് പരമപ്രധാനം.റിപ്പോര്‍ട്ട് : കൊടകര ഉണ്ണിNalambalam

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!