Breaking News

ജി.വി.എച്ച്.എസ്.എസ്സ്. നന്തിക്കരയില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് റിട്ട. സി.എം.ഒ. ഡോ.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് റിട്ട. സി.എം.ഒ. ഡോ.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

നന്തിക്കര : നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളും പുതുക്കാട് ഹോമിയോ ഡിസ്‌പെന്‍സറിയും (എന്‍.എച്ച്.എം.) സംയുക്തമായി സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ബാബു സി.ആര്‍. അദ്ധ്യക്ഷത വഹിച്ചു.

റിട്ടയേര്‍ഡ് സി.എം.ഒ. ഡോ.പി. രാധാകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ എസ്.എം.സി. ചെയര്‍മാന്‍ എം.ആര്‍. ഭാസ്‌ക്കരന്‍, സ്‌കൂള്‍ ഹെഡ്മാഷ് കെ. രാജന്‍, പുതുക്കാട് ഹോമിയോ ഡോക്ടര്‍ നിധീഷ്, ഡോ. ശാലിനി, ഡോ. നിധിന്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു. പ്രൈമറി, വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ 200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മഴക്കാല പ്രതിരോധ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!