കൊടകര : എ.എല്‍.പി.എസ്. ആലത്തൂരില്‍ ് ”പഠനസംഗീതമയം” പദ്ധതി അരങ്ങേറി. പ്രാഥമിക വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന എല്ലാ കവിതകളും ഇനി ക്ലാസ് മുറികളില്‍ പാട്ടായും, കവിതകളായും മുഴങ്ങി കേള്‍ക്കും. ശോഭു ആലത്തൂര്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്കായി ഈ പദ്ധതി ഒരുക്കുന്നത്. ഓഡിയോ ലോഞ്ചിങ്ങ് ഉദ്ഘാടനം കവിയും, ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.
പദ്ധതിയുടെ കോഡിനേറ്ററായ ശോഭു ആലത്തൂരിന് രാഗം കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് രാഗം ആര്‍ട്ടിന്റെ ”സകലകലാരത്‌നം” അവാര്‍ഡ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ സമ്മാനിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ അദ്ധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റീന ഫ്രാന്‍സീസ്, വാര്‍ഡ് മെമ്പര്‍ ജലജ തിലകന്‍, പി.കെ. സുതന്‍, എം.ഡി. ലീന, എന്‍. സന്തോഷ് ബാബു, സി.ജി. അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.