ഇഞ്ചക്കുണ്ട് : ഇഞ്ചക്കുണ്ട് ലൂര്‍ദുപുരം ഗവ യു പി സ്‌കൂള്‍ പി ടി എ വാര്‍ഷിക പൊതുയോഗം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം റെജി ജോര്‍ജ്ജ് ഉത്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് ഗിരിജാ സദാനന്ദന്‍ അധ്യക്ഷയായി .
സ്റ്റുഡന്റസ് എനര്‍ജി പ്രോഗ്രാം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ കോ ഓഡിനേറ്റര്‍ വി വി സുബ്രമണ്യന്‍ ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തു . പ്രധാനാധ്യാപിക പി എല്‍ ആഗ്‌നസ് ,കെ പി രമണി പി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു ഭാരവാഹികളായി എ ആര്‍ പ്രകാശന്‍ പ്രസിഡണ്ട് മെജോ ജോസ് വൈസ് പ്രസിഡണ്ട് ഷൈനി ജോയ് ആലനോലിക്കല്‍ മാതൃസംഗമം പ്രസിഡണ്ട് എന്നിവരെ തെരഞ്ഞെടുത്തു.