ആലത്തൂര്‍ : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും, പി.ടി.എ.. എം.പി.ടി.എ. അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് റിയോ ഒളിമ്പിക്‌സിനെ സ്വാഗതം ചെയ്യാന്‍ കൂട്ട ഓട്ടം സംഘടിപ്പിച്ചു. ആലത്തൂര്‍ കിണര്‍ പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം, ബലൂണ്‍, വര്‍ണക്കുടകള്‍, ഒളിമ്പിക് ചിഹ്നം എന്നിവയാല്‍ അലംകൃതമാക്കി.
ലോകത്തിന്റെ ആവേശം കുഞ്ഞുമനസ്സിലും ഗ്രാമത്തിലും എത്തിയ്ക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജലജ തിലകന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കൊടകര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ.ഒ. ഡെന്നി അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഷീല, എം.ഡി. ലീന, പി.കെ. സുതന്‍ എന്നിവര്‍ നേതൃത്വം നല്‍കി.